കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഓൺലൈൻ ചോദ്യപേപ്പർ സംവിധാനത്തെക്കുറിച്ച് കോളേജുകളുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജിന് നിവേദനം നൽകി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയം പരീക്ഷാ നടത്തിപ്പിൽ മുഖ്യ പങ്കാളികളായ കോളേജുകളുമായി ചർച്ച നടത്താതെ സെപ്തംബർ മുതൽ നടപ്പിലാക്കാനുള്ള സിൻഡിക്കേറ്റിന്റെ ഏകപക്ഷീയ തീരുമാനം പിൻവലിക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.എം.ഉസ്മാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ പി.ജി റഗുലർ , പിന്നീട് യു.ജി റഗുലർ എന്നിങ്ങനെ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |