ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച 'സൈബർ സുരക്ഷ, മാനസികാരോഗ്യം' വെബിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മാസ്ക്, സാനിറ്റൈസർ, പേന, നോട്ട് ബുക്ക് എന്നിവ നൽകി. വിതരണോദ്ഘാടനം ഗവ. ഹൈസ്കൂൾ പൊള്ളത്തൈയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എ.കെ. പ്രസന്നൻ നിർവഹിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ ആയിരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |