മലപ്പുറം: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഹോട്ടലിനകത്ത് ഇരുത്താതെ പാതയോരങ്ങളിലിരുത്തി ഭക്ഷണം നൽകാമെന്നാണോ ഉത്തരവിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. തുറസായ സ്ഥലത്തിരുത്തി ഭക്ഷണം നൽകാമെന്ന തീരുമാനം അനധികൃത ഭക്ഷണ വിൽപ്പനയെ പ്രോൽസാഹിപ്പിക്കും. ഭക്ഷണത്തിന്റെ നിലവാരത്തെയും ശുചിത്വത്തെയും പ്രതികൂലമായി ബാധിക്കും. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |