മലപ്പുറം: ഓൺലൈൻ പഠനവും മൊബൈൽ ഉപയോഗവും വർദ്ധിച്ച സാഹചര്യത്തിൽ കുട്ടികളിലെ കാഴ്ചക്കുറവ് ആയുർവേദത്തിലൂടെ പരിഹരിക്കുന്ന ദൃഷ്ടി പദ്ധതിയുമായി ഭാരതീയ ചികിത്സാ വകുപ്പ് രംഗത്ത്. കാഴ്ച്ചക്കുറവിനുള്ള സൗജന്യ ചികിത്സ വെളിമുക്ക് സർക്കാർ ആയുർവ്വേദ ആശുപത്രിയിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.ഉഷ അറിയിച്ചു.കുട്ടികളിലെ ചെറിയ പ്രശ്നങ്ങൾ പോലും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതര കാഴ്ച്ചാ വൈകല്യത്തിലേക്ക് നയിച്ചേക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
ഡിജിറ്റൽ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിനും ദൃഷ്ടി പദ്ധതി ലക്ഷ്യമിടുന്നതായി പദ്ധതിയുടെ സംസ്ഥാന കൺവീനർ ഡോ. പി.കെ.നേത്രദാസ് പറഞ്ഞു. വെളിമുക്ക് സർക്കാർ ആയുർവേദ ആശുപത്രിക്ക് പുറമേ വളവന്നൂരിലെ ജില്ലാ ആയുർവേദ ആശുപത്രിയിലും നേത്ര സ്പെഷ്യലിസ്റ്റിന്റെ സേവനം ലഭ്യമാണ്. ക്ലാസുകൾക്ക് താത്പര്യമുള്ള സ്കൂൾ അധികൃതർ 9037614502, 7306260266 നമ്പറുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |