കൊല്ലം: ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2021-22 അദ്ധ്യയന വർഷത്തെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ/ ബി.ബി.എ/ ബി.കോം എൽഎൽ.ബി, ദ്വിവത്സര എൽഎൽ.എം (കോൺസ്റ്റിറ്റ്യൂഷണൽ ലാ) കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫാറം കോളേജ് ഓഫീസിൽ നിന്ന് 1000 രൂപ ഫീസ് അടച്ച് വാങ്ങുകയോ www.sntrusts.org/Kollam എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 1,000 രൂപയുടെ ഡി.ഡി സഹിതം സമർപ്പിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സിയുടെയും യോഗ്യതാ പരീക്ഷയുടെയും സർട്ടിഫിക്കറ്റിന്റെ പകർപ്പുമുണ്ടായിരിക്കണം. ഫോൺ: 0474 2747770.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |