തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റ് നടയിൽ ഇന്ന് മുതൽ സപ്തദിന സത്യഗ്രഹം ആരംഭിക്കും. സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
സർവീസ് അദ്ധ്യാപക സംഘടനാ നേതാക്കൾ,രാഷ്ട്രീയസാമൂഹ്യസാംസ്കാരിക മേഖലയിലെ നേതാക്കൾ തുടങ്ങിയവർ സത്യഗ്രഹ സമരത്തിന് അഭിവാദ്യം അർപ്പിക്കുമെന്ന് കെ.പി.എസ് ടി.എ സംസ്ഥാന പ്രസിഡണ്ട് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |