തൃശൂർ: പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. 493 പി.എസ്.സി ലിസ്റ്റുകളാണ് സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ് അസാധു ആവുന്നത്. വരുന്ന ഒരു വർഷ കാലത്തേക്ക് ഇനി ഒരു ലിസ്റ്റ് പോലും നിലവിൽ പി.എസ്.സിക്കു മുൻപാകെ ഇല്ലെന്നിരിക്കെ ഇത്രയും ലിസ്റ്റുകൾ ഇല്ലാതാക്കുന്നത് കഴിഞ്ഞ സർക്കാരിനെതിരെ സമരം ചെയ്ത ഉദ്യോഗാർത്ഥികളോടുള്ള രാഷ്ട്രീയവിരോധം കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ .ഒ.ജെ. ജനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, എച്ച്.എം. നൗഫൽ, ജിജോമോൻ ജോസഫ്, അനിൽ പരിയാരം, നിഖിൽ ജി കൃഷ്ണൻ, ജിഷ എൻ.ജെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |