SignIn
Kerala Kaumudi Online
Friday, 19 April 2024 11.43 PM IST

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അശ്വഗന്ധ ഗുണപ്രദമാകുന്നതിങ്ങനെ

kk

മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളെ ഭേദമാക്കാനും ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് അമക്കുരം അഥവാ അശ്വഗന്ധ. സമ്മർദ്ദം കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും മനസിനെ ആരോഗ്യകരമായി നിലനിറുത്തുകയും രക്തത്തിലെ അമിതമായ കോർട്ടിസോൾ മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു. അശ്വഗന്ധ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും ഫലപ്രദമായ ഒറ്റമൂലിയാണ് അശ്വഗന്ധ. ചർമ്മ എണ്ണകൾ തയാറാക്കുന്നതിന് അശ്വഗന്ധ ഉപയോഗിക്കുന്നു. ചർമ്മത്തിലെ ജലാംശം, സൗമ്യത എന്നിവ നിലനിറുത്താൻ ഇവ സഹായിക്കുന്നു. അശ്വഗന്ധ പൊടിച്ചത് തേനിലോ പാലിലോ കലർത്തി ഒരു ടോണറായി ചർമ്മത്തിൽ പലരും ഉപയോഗിക്കാറുണ്ട്. ശിരോചർമ്മത്തെ ഉത്തേജിപ്പിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും താരൻ പ്രതിരോധിക്കുന്നതിനും ഇത് ഉത്തമമാണ്. മെലാനിൻ അടങ്ങിയിട്ടുള്ളതീനാൽ മുടി നരയ്ക്കുന്നത് കുറയ്ക്കുകയും അവയ്ക്ക് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.