SignIn
Kerala Kaumudi Online
Sunday, 26 September 2021 7.20 AM IST

കാണാതായ വാഹനങ്ങൾക്ക് പോലും ഇൻഷുറൻസ് അടച്ച് കോർപ്പറേഷൻ: ആരോപണവുമായി പ്രതിപക്ഷം, അധികം സംസാരിക്കരുതെന്ന് മേയർ

arya-rajendran

തിരുവനന്തപുരം: വാർ‌ഷിക ഭരണ റിപ്പോർട്ടിൽ നഗരസഭ കൗൺസിലിൽ പരസ്‌പരം ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ. 2019 – 2020 സാമ്പത്തിക വർഷത്തെ ഭരണ റിപ്പോർട്ടും 2020 - 2021ലെ ധനകാര്യ സ്റ്റേറ്റ്മെന്റുമാണ് വാക്ക് പോരിനിടയാക്കിയത്. ഇരു റിപ്പോർട്ടിലെയും പിഴവുകൾ ചൂണ്ടിക്കാണിച്ചതോടെ ഭരണസമിതി അംഗങ്ങൾ പ്രതിരോധം തീർത്തു.

ഇതിനിടെ അംഗങ്ങൾ നാല് മിനിട്ടിൽ കൂടുതൽ സംസാരിക്കരുതെന്ന് മേയർ മുന്നറിയിപ്പ് നൽകിയതും തർക്കങ്ങൾക്ക് വഴിവച്ചു. ചർച്ചകൾക്കൊടുവിൽ ഭേദഗതി ചെയ്യാമെന്ന് അറിയിച്ച് ഇരു റിപ്പോർട്ടുകളും കൗൺസിൽ പാസാക്കി. 225 വാഹനങ്ങൾ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019 - 2020 സാമ്പത്തിക വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറ്റെടുത്താണ് പ്രതിപക്ഷ കക്ഷികൾ തർക്കം രൂക്ഷമാക്കിയത്.

കാണാതായ വാഹനങ്ങൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും വാർഷിക ഭരണ റിപ്പോർട്ട് തട്ടിക്കൂട്ടാണെന്നും ബി.ജെ.പി അംഗങ്ങളായ തിരുമല അനിൽ, കരമന അജിത് എന്നിവർ ആരോപിച്ചു. വാഹനങ്ങൾ കാണാതായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോൺസൺ ജോസഫും കണ്ടം ചെയ്ത വാഹനങ്ങൾക്ക് പോലും ഇൻഷ്വറൻസ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി. പത്മകുമാറും പരിഹസിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തി നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡി.ആർ. അനിൽ പറഞ്ഞു.

കാണാതെപോയ വാഹനങ്ങൾ കണ്ടെത്തുന്നതിനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോർട്ട് കിട്ടിയ ശേഷം പൊലീസിനെ സമീപിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ധനകാര്യ സ്റ്റേറ്റ്‌മെന്റിലെ കണക്കുകളിലെ പിശകുകൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയർ പി. രാജു അറിയിച്ചു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സലിമും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മറ്റ് അംഗങ്ങൾ ഇത് ഏറ്റെടുത്തതോടെ കൗൺസിലിൽ ബഹളം രൂക്ഷമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THIRUVANANTHAPURAM CORPORATION, MAYOR, ARYA RAJENDRAN, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.