SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 PM IST

'മോഹൻലാലിനൊപ്പം പ്രവർത്തിക്കുന്ന ആ മനുഷ്യനെ ഞാൻ കണ്ടു, എന്റെ ഏറ്റവും വലിയ ആരാധകനെ': ചിത്രം പങ്കുവച്ച് ബാബു ആന്റണി

babu-antony

തന്റെ വലിയൊരു ആരാധകനെ പ്രേക്ഷകന് മുന്നിൽ പരിചയപ്പെടുത്തി നടൻ ബാബു ആന്റണി. ഈ ആരാധകന് ഒരു പ്രത്യേകതയുണ്ട്. മലയാളത്തിന്റെ ഏറ്റവും വലിയ സൂപ്പർ താരമായ മോഹൻലാലിനൊപ്പമാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. എന്നാൽ ആരാധന ബാബു ആന്റണിയോടും.

'ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെ പേരും അറിയുന്നയാൾ, എല്ലാ ചിത്രങ്ങളിലെയും കോസ്‌റ്റ്യൂം ഓർമ്മയുള്ളയാൾ, ഡയലോഗുകൾ മനപാഠം. കഴിഞ്ഞ അഞ്ചുവർഷമായി മോഹൻലാലിനൊപ്പം വർക്ക് ചെയ്യുന്നു. കണ്ടത് മുതൽ എന്റെയടുത്ത് നിന്ന് ഒരു നിമിഷം പോലും മാറിയിട്ടില്ല'ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആരാധകന്റെ പേര് മാത്രം താരം വെളിപ്പെടുത്തിയില്ല.

A huge fan of mine!! He works with Mohan Lal for the past 5 years. He knows every movie of mine in 7 languages, every...

Posted by Babu Antony on Tuesday, 3 August 2021

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ലൊക്കേഷനിലാണ് ബാബു ആന്റണി ഇപ്പോൾ. ഷൂട്ടിംഗിന്റെ ഇടവേളയിൽ ഹൈദരാബാദിലുള്ള മോഹൻലാലിനെ സന്ദർശിച്ച ചിത്രം അദ്ദേഹം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABU ANTONY, MOHANLAL, PRITHVIRAJ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.