SignIn
Kerala Kaumudi Online
Thursday, 25 April 2024 4.20 PM IST

വാക്‌സിനോ കൊവിഡോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം; പരിഹസിച്ച് ഹരീഷ് വാസുദേവൻ

hareesh-vasudevan

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നവർ കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരോ, കൊവിഡ് മുക്തി നേടി ഒരു മാസം പിന്നിട്ടവരോ ആയിരിക്കണമെന്ന നിർദേശങ്ങളെയാണ് ഹരീഷ് വാസുദേവൻ പരിഹസിച്ചിരിക്കുന്നത്.

വാക്‌സിനോ കൊവിഡോ ഏതെങ്കിലും ഒന്ന് കിട്ടിയാലെ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം എന്നാണ് ഹരീഷ് വാസുദേവന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം !! താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.

സർവ്വതും തകർന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാൻസ് !!

(ഗൗരവമായി മെറിറ്റിൽ സംസാരിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട്..... തൽക്കാലം ഇങ്ങനെ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH VASUDEVAN, FB POST, COVID 19, KERALA, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.