നല്ലേപ്പിള്ളി: തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പുവരുത്തുക, തൊഴിൽ ദിനങ്ങൾ 200 ദിവസമായി വർദ്ധിപിക്കുക, ഇ.എസ്.ഐ പെൻഷൻ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി നല്ലേപ്പിള്ളി മണ്ഡലം കമ്മിറ്റി തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമരം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ. വേലായുധൻ അദ്ധ്യക്ഷനായി. തെക്കെദേശം മണ്ഡലം പ്രസിഡന്റ് എ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി. ജഗദീശ്വരൻ, വാർഡ് മെമ്പർ ദേവയാനി, ഗീതറാണി ആർ. ശെൽവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |