കോട്ടയം: എലിക്കുളം പതിനാലാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനായ ഇളങ്ങുളം സെന്റ് മേരീസ് എൽ.പി. സ്കൂളിന് 10,11 തീയതികളിൽ അവധിയായിരിക്കും.
11ന് വൈകിട്ട് ആറിന് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസമായ 12നും മദ്യനിരോധനം ഏർപ്പെടുത്തി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഈ വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് മേലധികാരികൾ അനുമതി നൽകണമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |