കോട്ടയം: സാമൂഹ്യ നീതി വകുപ്പിന്റെ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ഹെൽപ്പ് ഡസ്ക്കുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു. കളക്ടർ ഡോ. പി .കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പ്രമോദ് കുമാർ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫിസർ എൽ . ബിജി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ.ടോണി തോമസ്, എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ മാണി ജോസഫ്, നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ ഫാ. റോയി വടക്കേൽ, കെ.കെ. സരേഷ്, സിസ്റ്റർ ഫ്ളവർ ജോസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |