SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.43 PM IST

പി. രാമകൃഷ്ണൻ അനുസ്മരണവും അവാർഡ് ദാനവും 14 ന്

ramakrishnan
പി. രാമകൃഷ്ണൻ

തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമുഖ വാഗ്മിയും പത്രാധിപരും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന പി. രാമകൃഷ്ണനെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരിക്കുന്നു. 14 ന് വൈകീട്ട് 3ന് പാർക്കോ റസിഡൻസിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ.ഉദ്ഘാടനം ചെയ്യുമെന്ന് ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ.ശിവദാസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടികളുടെ ഭാഗമായി പത്രദൃശ്യ സാമൂഹിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നു പേരെ ആദരിക്കും. ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. കേരള പ്രസ് അക്കാഡമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ ഉപഹാര സമർപ്പണം നടത്തും. അരിമണിയിൽ ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ഇല്ലിക്കുന്നിലെ പി.കെ. അക്ഷയയെയും ചടങ്ങിൽ ആദരിക്കും. വാർത്ത സമ്മേളനത്തിൽ ടി.കെ.ഡി. മുഴപ്പിലങ്ങാട് പ്രൊഫ. എ.പി. സുബൈർ, ഉസ്മാൻ പി. വടക്കുമ്പാട്, ഗഫൂർ മനയത്ത് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CONGRES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.