കൊല്ലം: അഞ്ചലിൽ ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചുകടത്തിയ രണ്ടുപേർ പിടിയിൽ. പുനലൂർ അടുക്കളമൂല സ്വദേശികളായ ജിഷ്ണു, ആദർശ് എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ കുരിശുംമുക്കിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോകളുടെ ബാറ്ററികളാണ് രാത്രിയിൽ ഇവർ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |