കൊച്ചി: സൗദി അറേബ്യയിൽ കൊവാക്സിന് അംഗീകാരമില്ലാത്തതിനാൽ, രണ്ടു ഡോസ് കൊവാക്സിൻ എടുത്ത പ്രവാസി മലയാളി ജോലിക്കായി തിരിച്ചു പോകുന്നതിന് മൂന്നാമതൊരു ഡോസ് കൊവിഷീൽഡ് കുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് ഹർജി നൽകിയത്. കഴിഞ്ഞ ജനുവരിയിലാണ് ഹർജിക്കാരൻ സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയത്. കൊവാക്സിൻ രണ്ടു ഡോസ് എടുക്കുകയും ചെയ്തു. ആഗസ്റ്റ് 30 ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് കൊവാക്സിന് അവിടെ അംഗീകാരമില്ലെന്ന് അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |