ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് cowin.gov.in എന്ന പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ പ്രവേശിച്ച ശേഷം ഡൗൺലോഡ് യുവർ വാക്സിൻ സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുറന്നുവരുന്ന പേജിൽ രജിസ്ട്രേഷൻ സമയത്ത് നൽകിയ ഫോൺ നമ്പർ നൽകണം. ഫോണിൽ ലഭ്യമാകുന്ന ഒ.ടി.പി നമ്പർ നൽകിയ ശേഷം വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും ഉള്ള സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഒരു ഡോസ് വാക്സിനെടുത്തവരും രണ്ട് ഡോസെടുത്ത് വാക്സിനേഷൻ പൂർത്തീകരിച്ചവരും മാസ്ക് ധരിക്കാനും കൈകൾ അണുവിമുക്തമാക്കാനും അകലം പാലിക്കാനും മറക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |