തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതന വിതരണം പട്ടികജാതി,പട്ടികവർഗം, മറ്റ് വിഭാഗങ്ങൾ എന്നിങ്ങിനെ തരംതിരിച്ച് ക്രമീകരിക്കണമെന്ന ദേശീയ ഡയറക്ടറേറ്റ് നിർദ്ദേശത്തിൽ സംസ്ഥാനം എതിർപ്പ് അറിയിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സമീപനം അറിഞ്ഞശേഷം തുടർ നടപടികൾ ആലോചിക്കും. പട്ടികവർഗ്ഗ മേഖലയിൽ വർഷത്തിൽ ഇരുന്നൂറ് ദിവസം തൊഴിൽ നൽകുന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനായി നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |