പത്തനംതിട്ട : ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിനും ഗോൾകീപ്പർ പി.ആർ.ശ്രീജേഷിനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായിക താരങ്ങൾ ഹോക്കി സ്റ്റിക്ക് ഏന്തികൊണ്ട് ആഹ്ലാദപ്രകടനം നടത്തി. അഭിനന്ദനയോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ മധുര പലഹാരം വിതരണം ചെയ്തു. അമൃത് രാജ്, ആർ. പ്രസന്നകുമാർ, എൻ.പി. ഗോപാലകൃഷ്ണൻ, ബിജു, മുഹമ്മദ് ഷാ, അബ്ദുൾ മാക്കാർ, ഷമീർ ബീമ, മനോജ് വിനായക, റോബിൻ വിളവിനാൽ എന്നിവർ ആശംസകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |