SignIn
Kerala Kaumudi Online
Friday, 19 April 2024 8.14 PM IST

നാടക നടി ഓമന പണിക്കർ നിര്യാതയായി

obituary

കൊടുങ്ങല്ലൂർ: ആദ്യകാല നാടക നടി ഓമന പണിക്കർ (70) നിര്യാതയായി. എറണാകുളത്ത് അമൃത ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു ഹൃദായഘാതം മൂലം മരിച്ചത്. കൊടുങ്ങല്ലൂർ കാഞ്ഞിരപറമ്പിൽ പരേതനായ ചന്ദ്രശേഖരുടെ ഭാര്യയാണ്. സംസ്‌കാരം ശനിയാഴ്ച നടക്കും. 1986 ൽ മികച്ച നാടക സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

ചാലക്കുടി സാരഥി തിയേറ്റേഴ്‌സിലായിരുന്നു കൂടുതൽ കാലം. തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിലെ തഭിയത്ത് ബീവി എന്ന കഥാപാത്രമാണ് സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്. കലാമണ്ഡലം ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഡാൻസ് അക്കാഡമിയിൽ ബാലെ ട്രൂപ്പിലെ നർത്തകിയായിരുന്നു. ആലുവ രംഗഭൂമി എന്ന നാടക ട്രൂപ്പ് ആരംഭിച്ചു. തിലകൻ സംവിധാനം ചെയ്ത ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകത്തിലാണ് അവസാനമായി അഭിനയിച്ചത്.

കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രത്തിന് സമീപം മണികണ്ഠൻ നിവാസിലായിരുന്നു താമസം. മക്കൾ : പ്രദീപ്കുമാർ (ദുബായ്), പ്രീതി. മരുമക്കൾ : ലക്ഷ്മി, മോഹൻദാസ് (മസ്ക്കറ്റ്). വിദേശത്തുള്ള മകനും മകളും നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OMANA PANICKER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.