SignIn
Kerala Kaumudi Online
Friday, 19 April 2024 7.20 PM IST

ശബരിമല മേൽശാന്തി നിയമനം: ബി.ഡി.ജെ.എസ് ഉപവാസം ഇന്ന്

v

കൊല്ലം: പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരാക്കുക, പിന്നാക്ക ​- ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോർഡിന്റെ വിവേചനം അവസാനിപ്പിക്കുക, എല്ലാ ദേവസ്വം നിയമനങ്ങളും പി.എസ്.സിക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് കൊല്ലം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ കളക്ടറേറ്റിന് മുന്നിൽ ഉപവാസസമരം നടത്തും. ജില്ലാ പ്രസിഡന്റ്‌ വനജാവിദ്യാധരൻ ഉദ്ഘാടനം ചെയ്യും. കൊല്ലം മണ്ഡലം പ്രസിഡന്റ്‌ ധനപാലൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഭാരവാഹികളായ ഏരൂർ സുനിൽ, ക്ലാപ്പന സുധീഷ്, ശർമ സോമരാജൻ, ചാത്തന്നൂർ രാധാകൃഷ്ണൻ, പ്രതാപൻ കലയത്ത്, പെരുമ്പുഴ സന്തോഷ്‌, മണ്ഡലം പ്രസിഡന്റുമാരായ മോഹനൻ കരുനാഗപ്പള്ളി, ശോഭനൻ ചവറ, സുഗുതൻ ചാത്തന്നൂർ, ഹരി ഇരവിപുരം, ശ്രീമുരുകൻ കുണ്ടറ, ഭാസി കുന്നത്തൂർ, ശശിധരൻ കൊട്ടാരക്കര, ആർച്ചൽ ശ്രീകുമാർ, പ്രിൻസ് പത്തനാപുരം, സനൽ ചടയമംഗലം തുടങ്ങിയവർ നേതൃത്വം നൽകും.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജുകുമാർ സ്വാഗതവും ട്രഷറർ രഞ്ജിത് രവീന്ദ്രൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.