തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ തലത്തിൽ അനാവശ്യ ചെലവും ധൂർത്തും ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. വിദേശയാത്ര,വിമാനയാത്ര, ടെലിഫോൺ ചാർജ്, ഉദ്യോഗസ്ഥ പുനർവിന്യാസം, വാഹനം വാങ്ങൽ, കെട്ടിടങ്ങൾ മോടിപിടിപ്പിക്കൽ, ലീവ് സറണ്ടർ അടക്കമുള്ള ചെലവുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി പിരിവ് കാര്യക്ഷമമാക്കാനും നികുതിവെട്ടിപ്പ് തടയാനും നടപടിയെടുത്തതായും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |