ലണ്ടൻ : ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ബ്രിട്ടൻ. ആഗസ്റ്റ് എട്ടിനുശേഷം യു.കെയിലെത്തുന്ന രണ്ട് ഡോസ് കൊവിഡ് സ്വീകരിച്ചവർക്ക് , 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇന്ത്യയിൽ നിന്നെത്തുന്നവർ വീടുകളിലോ ഇഷ്ടമുള്ള സ്ഥലത്തോ പത്തു ദിവസം സ്വയം നിരീക്ഷണത്തിൽ ഇരുന്നാൽ മതി. ഇന്ത്യയിൽനിന്നു പുറപ്പെടുന്നതിനു മുമ്പ് മൂന്നു ദിവസത്തിനുള്ളിൽ കൊവിഡ് ടെസ്റ്റ് നടത്തണം. ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു ചെയ്യാനുള്ള രണ്ട് കൊവിഡ് ടെസ്റ്റുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം റെഡ് ലിസ്റ്റിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതോടെയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമല്ലാതായത്.
ഇന്ത്യക്കു പുറമേ യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റിൽനിന്ന് ഒഴിവാക്കി.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യു.കെയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |