SignIn
Kerala Kaumudi Online
Saturday, 20 April 2024 2.21 AM IST

പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളോട് വ്യാപാരികൾ സഹകരിക്കണം: ജില്ലാ കളക്ടർ

ddd

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പുതുക്കിയ നിർദ്ദേശങ്ങളോട് വ്യാപാരികൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഉത്സവ കാലമായതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വ്യാപാരികൾ കർശന ജാഗ്രത പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളെക്കുറിച്ച് വിശദീകരിക്കാൻ ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

കടകളിൽ പരിശോധന നടത്തുമെന്നും ഉപഭോക്താവിന്റെ കൈവശം രേഖകൾ ഇല്ലാത്തപക്ഷം അവരെ കടയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം ഇ.എം. സഫീർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.കെ. വിനീത്, ഡി.സി.പി മുഹമ്മദ് ആരിഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, വ്യാപാരി സംഘടനാ പ്രതിനിധികളായ സുധീരൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.