സെലിബ്രിറ്റികളുടെ പ്രണയവും ഗോസിപ്പ് വാർത്തകളുമെല്ലാം എല്ലാക്കാലത്തും മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ഇപ്പോഴിതാ പ്രിയാവാര്യർ പ്രണയം വെളിപ്പെടുത്തുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് നടി. തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പില്ല ആ വിഡിയോയിൽ ഉള്ളതെന്നും കൂട്ടുകാരുമൊത്തുള്ള തീർത്തും സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും നടി പറയുന്നു.
'വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാദ്ധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീർത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ.'–പ്രിയ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |