ഞാൻ അഭിനയിക്കുന്നത് ചിരുവിന് ഇഷ്ടമായിരുന്നു
''ഞാൻ വീണ്ടും അഭിനയിച്ചു തുടങ്ങി. പരസ്യ ചിത്രത്തിലാണ് അഭിനയിച്ചത്. ഒാൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായ ആപ്പിന്റെ പരസ്യ ചിത്രമാണത്. ലൊക്കേഷനിൽ ചിരുവിന്റെ സാന്നിദ്ധ്യം അപ്പോൾ അനുഭവപ്പെട്ടതുപോലെ തോന്നി. ഞാൻ അഭിനയിക്കുന്നത് മകൻ കണ്ടു.രണ്ടു തിരക്കഥകൾ കേട്ടിട്ടുണ്ട്. ആ സിനിമയുടെ ഭാഗമാവാനാണ് തീരുമാനം. സിനിമയിൽ അഭിനയിക്കുന്ന എന്നെയായിരുന്നു ചിരുവിന് ഏറെ ഇഷ്ടം. മേഘ്നരാജ് പറഞ്ഞു.അകാലത്തിൽ വിട പറഞ്ഞ കന്നട താരവും ഭർത്താവുമായ ചിരഞ്ജീവി സർജ മേഘ്നയ്ക്ക് ചിരു ആണ്.
''ജനിക്കാൻ പോവുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ചിരു പറഞ്ഞിരുന്നു. എന്റെ ആഗ്രഹം പെൺകുഞ്ഞ്. അപ്പോൾ ചിരു പറഞ്ഞു ഉറപ്പായും ആൺകുഞ്ഞ്. കുഞ്ഞിനെക്കുറിച്ച് ചിരു ഒരുപാട് സ്വപ്നം കണ്ടു. നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് പറഞ്ഞു. ആഗ്രഹങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചിരുവിന്റെ കൈയിൽ. എല്ലാം അച്ഛൻമാരെപോലെയും. ലയൺകിങിലെ സിംബയെപോലെ കുഞ്ഞിനെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും പറഞ്ഞു.
കുഞ്ഞിന് ഇടാൻ ചിരു പേര് മാത്രം പറഞ്ഞില്ല. വരാൻ പോകുന്ന പത്തു വർഷത്തെപ്പറ്റി ചിരു ചിന്തിക്കാറില്ല. ഒന്നും മുൻകൂട്ടി തീരുമാനിക്കുന്ന സ്വഭാവവുമില്ല. കന്നടയിൽ ഒരു ചൊല്ലുണ്ട്. 'Before the baby comes don't buy cradle' അതേപോലെയാണ് ചിരു. ഏറെ ക്ഷമാശീലൻ. എന്തു കാര്യം സംഭവിച്ചാലും സ്വഭാവം മാറ്റാറില്ല.
ചിരുവിന്റെ ഈ സ്വഭാവമാണ് എനിക്കിഷ്ടം. എല്ലാ ദിവസവും ആഘോഷമായി ജീവിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ആലോചിച്ചിട്ടുണ്ട്.
ചിരുവിന്റെ ഈ സ്വഭാവം മറ്റൊരാളിലും കണ്ടിട്ടില്ല. അതും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.ചിരു എല്ലാം കാണുന്നുണ്ട്. എന്നെയും കുഞ്ഞിനെയും കാണുന്നുണ്ട്. കുഞ്ഞ് ജനിച്ച സമയത്ത് ചിരുവിന്റെ ചിത്രം എന്റെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിനെയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.ആദ്യം കാണേണ്ട ആള് അച്ഛനല്ലേ""മേഘ്ന പറഞ്ഞു.
ഒക്ടോബർ 17 ന് ചിരുവിന്റെ ജന്മദിനമാണ്. ഒക്ടോബർ 22 ന് ജൂനിയർ ചിരുവിന്റെ ജന്മദിനവും .മൂന്നു വർഷം മുൻപ് ഒക്ടോബർ 22 നാണ് ചിരുവിന്റെയും മേഘ്നയുടെയും വിവാഹം ഉറപ്പിച്ചത്. ഇതേ ദിവസമാണ് കുഞ്ഞ് ജനിച്ചത്. ഇത് ചിരുവിന്റെ പുനർ ജന്മമെന്ന് മേഘ്ന വിശ്വസിക്കുന്നു. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒക്ടോബർ എന്നാണ് മേഘ്ന വിശേഷിപ്പിക്കുന്നത്. കുഞ്ഞിന് ഇപ്പോൾ എട്ടുമാസം പ്രായം.വിവാഹശേഷം 'ബുന്ദിവന്ത' എന്ന കന്നട ചിത്രത്തിൽ മാത്രമാണ് മേഘ്ന അഭിനയിച്ചത്.അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |