ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര പുത്രിയാണ് ജാൻവി കപൂർ.അന്തരിച്ച നടി ശ്രീദേവിയുടെ മകളെന്ന സ്നേഹവും ജാൻവിയോട് പ്രേക്ഷകർക്കുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സ്വപ്നങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജാൻവി.രണ്ട് ദിവസത്തെ ആഘോഷ ചടങ്ങുകൾ കല്യാണത്തിനുണ്ടാകുമെന്നാണ് ജാൻവി പറയുന്നത്. കാപ്രിയിലെ ഉല്ലാസ നൗകയിലായിരിക്കും ബാച്ചിലർ പാർട്ടി അരങ്ങേറുന്നത്. വിവാഹ ചടങ്ങുകൾ തിരുപ്പതിയിൽ വച്ച് നടത്താനാണ് താരത്തിന്റെ മോഹം. അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ടിൽ വച്ചായിരിക്കും മെഹന്ദി ചടങ്ങുകൾ നടക്കുക. വീട് മുഴുവൻ മെഴുകുതിരി വെളിച്ചം നിറച്ച് കാഞ്ചീപുരം പട്ട് സാരി അണിഞ്ഞ് സർവ്വാഭരണവിഭൂഷിതയായി നവവധുവായി ഒരുങ്ങി നിൽക്കുമ്പോൾ അച്ഛൻ ബോണി കപൂർ വികാര ഭരിതനായിരിയ്ക്കമെന്നും സഹോദരി അൻഷുള കപൂർ എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിച്ചുനിൽക്കുമെന്നും ജാൻവി കപൂർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |