കോട്ടയം: ജില്ലയിൽ 963 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 952 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേർ രോഗബാധിതരായി. പുതിയതായി 8854 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.87 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 413 പുരുഷൻമാരും 401 സ്ത്രീകളും 149 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 160 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 993 പേർ രോഗമുക്തരായി. 7934 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 227182 പേർ കൊവിഡ് ബാധിതരായി. 216976 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 40632 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |