പാനൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക്ക് ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. പാനൂർ ബസ് സ്റ്റാൻഡിൽ സംസ്ഥാന സിക്രട്ടറി വി.കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. ദിനേഷ് കുമാർ അധ്യക്ഷത വഹിച്ചു. മഹിളാ ജനതാ ദൾ സംസ്ഥാന വൈസ് പ്രസിഡന്റ് പി. വിമല, കിസാൻ ജനത ജില്ലാ പ്രസിഡന്റ് കെ. കുമാരൻ എൽ.ജെ.ഡി. പാനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സജീന്ദ്രൻ പാലത്തായി, പി.പി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മാറോളിഘട്ട് ടൗൺസ്ക്വയറിൽ ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കല്ലിക്കണ്ടിയിൽ സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.പി അനന്തൻ അധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |