SignIn
Kerala Kaumudi Online
Friday, 29 March 2024 1.16 PM IST

ബി.ഡി.ജെ.എസ് ഉപവാസം നടത്തി 

bdjs
ബി ഡി ജെ എസ് കാസർകോട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ഉപവാസം ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉദ്‌ഘാടനം

കാസർകോട്: ദേവസ്വം ബോർഡിന്റെ അയിത്തം അവസാനിപ്പിക്കുക, പിന്നോക്ക -ദളിത്‌ വിഭാഗങ്ങളോടുള്ള ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക, ദേവസ്വം ബോർഡുകളിൽ സാമുദായിക സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് കളക്ട്രേറ്റിന് മുമ്പിൽ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം നടത്തി. പ്രസിഡന്റ്‌ ഗണേഷ് പാറക്കട്ട ഉദ്‌ഘാടനം ചെയ്‌തു. പുതിയ കാലഘട്ടത്തിൽ ജാതിയുടെ പേരുപറഞ്ഞു പിന്നോക്ക വിഭാഗത്തെ ദേവസ്വം ബോർഡുകൾ അകറ്റി നിർത്തുന്നത് ഒരുതരത്തിലും നീതീകരണമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഗണേഷ് പാണത്തൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. വിജയൻ, ജോഷി കൊടക്കാട്, പി. ജയന്ത കുബന്നൂർ, രാജേഷ് കാറഡുക്ക എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ടി. വിജയൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, BDJS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.