SignIn
Kerala Kaumudi Online
Saturday, 25 September 2021 5.19 AM IST

പിങ്ക് പൊലീസ് 196

novel

വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​മൂ​ക്കു​ ​വി​ട​ർ​ത്തി​ ​ശ്വാ​സം​ ​വ​ലി​ച്ചെ​ടു​ത്തു.
അ​തെ.​ ​ത​ന്റെ​ ​സം​ശ​യ​മ​ല്ല!
പെ​ട്രോ​ളി​ന്റെ​ ​രൂ​ക്ഷ​ ​ഗ​ന്ധം...
മാ​ത്ര​മ​ല്ല​ ​സ്കോ​ർ​പി​യോ​യു​ടെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​മാ​സ്റ്റ​ർ​ ​ക​ണ്ടു.​ ​നോ​ബി​ളി​ന്റെ​ ​ശ​രീ​രം​ ​ന​ന​ഞ്ഞി​രി​ക്കു​ന്നു!
ഇ​വ​ൻ​ ​പെ​ട്രോ​ളി​ൽ​ ​കു​ളി​ച്ചു​ ​നി​ൽ​ക്കു​ക​യാ​ണ്!
'​'​മോ​നേ..​ ​എ​ന്താ​ടാ​ ​ഇ​ത്?
ആ​രാ​ ​ഇ​ങ്ങ​നെ​ ​ചെ​യ്ത​ത്?​"​ ​ഒ​റ്റ​ശ്വാ​സ​ത്തി​ൽ​ ​അ​യാ​ൾ​ ​തി​ര​ക്കി.
നോ​ബി​ൾ​ ​മെ​ല്ലെ​ ​മു​ഖ​മു​യ​ർ​ത്തി.
'​'​എ​ന്നെ​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ൻ​ ​ആ​ക്ക​ണ​മെ​ന്ന് ​ഞാ​ൻ​ ​നി​ങ്ങ​ളോ​ടു​ ​പ​റ​ഞ്ഞോ​?​ ​അ​തി​നു​വേ​ണ്ടി​ ​ഒ​രു​ ​നി​ര​പ​രാ​ധി​യെ​ ​കൊ​ല്ല​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടോ​?"
'​'​മോ​നേ...​ ​ഞാ​ൻ...​"​ ​അ​യാ​ൾ​ ​പ​രു​ങ്ങി.​ ​'​'​നീ​ ​വാ...​ ​ഒ​ക്കെ​ ​പി​ന്നീ​ട് ​വി​ശ​ദ​മാ​യി​ ​പ​റ​യാം.​ ​എ​ത്ര​യും​ ​വേ​ഗം​ ​ന​മു​ക്ക് ​ഇ​വി​ടെ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട​ണം."
അ​യാ​ൾ​ ​കൈ​ ​നീ​ട്ടി.
നോ​ബി​ൾ​ ​ത​ല​ ​കു​ട​ഞ്ഞു.​ ​അ​പ്പോ​ൾ​ ​മു​ടി​യി​ൽ​ ​നി​ന്ന് ​വെ​ള്ള​ത്തു​ള്ളി​ക​ൾ​ ​പോ​ലെ​ ​പെ​ട്രോ​ൾ​ ​ചി​ത​റി.
മാ​സ്റ്റ​ർ​ ​ക​ണ്ടു...
മ​ക​ന്റെ​ ​ത​ല​യ്ക്കു​ ​മു​ക​ളി​ൽ​ ​കെ​ട്ടി​ത്തൂ​ക്കി​യി​രി​ക്കു​ന്ന​ ​ഒ​രു​ ​ക​ന്നാ​സ്.​ ​അ​തി​ന്റെ​ ​ചു​വ​ട്ടി​ൽ​ ​ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ ​സു​ഷി​ര​ത്തി​ലൂ​ടെ​ ​അ​പ്പോ​ഴും​ ​അ​വ​ന്റെ​ ​ശി​ര​സ്സി​ലേ​ക്ക് ​പെ​ട്രോ​ൾ​ ​ഇ​റ്റു​ ​വീ​ഴു​ന്നു.
'​'​ഇ​ങ്ങോ​ട്ടു​ ​മാ​റെ​ടാ​ ​ഇ​തി​ന്റെ​ ​ചു​വ​ട്ടി​ൽ​ ​നി​ന്ന്."
മാ​സ്റ്റ​ർ​ ​അ​വ​ന്റെ​ ​ക​യ്യി​ൽ​ ​പി​ടി​ച്ചു​ ​വ​ലി​ച്ചു.​ ​പ​ക്ഷേ​ ​നോ​ബി​ളി​ന് ​ഒ​രി​ഞ്ചു​പോ​ലും​ ​നീ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല...
മാ​സ്റ്റ​ർ​ ​അ​റി​ഞ്ഞു...
നോ​ബി​ളി​നെ​ ​ക​ട്ടി​കു​റ​ഞ്ഞ​ ​ക​മ്പി​ ​കൊ​ണ്ട് ​മ​ര​ത്തോ​ടു​ചേ​ർ​ത്ത് ​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.
'​'​ബ​ഹു​മാ​ന്യ​നാ​യ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രീ...​"​ ​അ​ടു​ത്ത​ ​നി​മി​ഷം​ ​ഇ​രു​ട്ടി​ൽ​ ​നി​ന്ന് ​ഒ​രു​ ​സ്ത്രീ​ ​സ്വ​രം​ ​കേ​ട്ടു.
മാ​സ്റ്റ​ർ​ ​വെ​ട്ടി​ത്തി​രി​ഞ്ഞു.
ആ​രെ​യും​ ​ക​ണ്ടി​ല്ല.
സ്കോ​ർ​പി​യോ​യ്ക്കു​ ​പി​ന്നി​ലെ​ ​ഇ​രു​ട്ടി​ൽ​ ​നി​ന്നാ​ണ് ​ആ​ ​ശ​ബ്ദം​ ​കേ​ട്ട​തെ​ന്നു​ ​വ്യ​ക്തം.
'​'​നീ​ ​ആ​രാ​ടീ.​ ​വെ​ളി​ച്ച​ത്തി​ലേ​ക്കു​ ​വാ..."
മാ​സ്റ്റ​ർ​ ​പെ​ട്ടെ​ന്ന് ​ഒ​രു​ ​റി​വോ​ൾ​വ​ർ​ ​വ​ലി​ച്ചെ​ടു​ത്തു.
ഇ​രു​ളി​ൽ​ ​നി​ന്ന് ​ചി​രി​ ​കേ​ട്ടു.
'​'​ഞാ​ൻ​ ​വ​രും.​ ​ത​ന്റെ​ ​മു​ന്നി​ലേ​ക്ക്.​ ​ത​ന്റെ​ ​മ​ര​ണ​ത്തി​നു​ ​തൊ​ട്ടു​ ​മു​ൻ​പു​ള്ള​ ​നി​മി​ഷ​ത്തി​ൽ.​ ​സ്വ​ന്തം​ ​താ​ൽ​പ്പ​ര്യ​ത്തി​നു​ ​വേ​ണ്ടി​ ​കൊ​ന്നും​ ​കൊ​ല്ലി​ച്ചും​ ​മ​ദി​ച്ചു​ ​ന​ട​ന്ന​ ​ത​ന്റെ​ ​അ​വ​സാ​ന​ ​ശ്വാ​സ​ത്തി​നു​ ​മു​ൻ​പ്.
എ​ന്നാ​ൽ​ ​അ​തി​നു​ ​മു​ൻ​പ് ​താ​ൻ​ ​അ​റി​യ​ണം....​ ​സ്വ​ന്തം​ ​ചോ​ര​ ​ക​ൺ​മു​ന്നി​ൽ​ ​പി​ട​ഞ്ഞു​ ​വീ​ഴു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ ​മാ​ന​സി​ക​ ​ആ​ഘാ​തം."
ശ​ബ്ദം​ ​കേ​ട്ട​ ​ഭാ​ഗ​ത്തേ​ക്ക് ​മാ​സ്റ്റ​ർ​ ​റി​വോ​ൾ​വ​ർ​ ​ചൂ​ണ്ടി.
അ​പ്പോ​ൾ​ ​മ​റ്റൊ​രു​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​സ്ത്രീ​ ​സ്വ​രം....
'​'​ത​നി​ക്കെ​ന്താ​ടോ​ ​മ​രി​ക്കാ​ൻ​ ​പേ​ടി​യാ​ണോ​?​ ​കാ​ല​ന്റെ​ ​ക​ണ​ക്കു​ ​പു​സ്ത​ക​ത്തി​ൽ​ ​പോ​ലും​ ​ആ​യു​സ്സു​ ​തീ​ർ​ന്നു​ ​പോ​യ​ ​താ​ൻ​ ​ഇ​നി​ ​എ​ങ്ങ​നെ​ ​ജീ​വി​ച്ചി​രി​ക്കും​?"
മാ​സ്റ്റ​ർ​ ​അ​വി​ടേ​ക്കും​ ​തി​രി​ഞ്ഞ് ​റി​വോ​ൾ​വ​ർ​ ​ചൂ​ണ്ടി.
ഉ​ട​ൻ​ ​മൂ​ന്നാ​മ​ത് ​ഒ​രി​ട​ത്തു​ ​നി​ന്നാ​യി​ ​സ്ത്രീ​ശ​ബ്ദം.
'​'​ ​ആ​ ​റി​വോ​ൾ​വ​റി​ലെ​ ​ബു​ള്ള​റ്റു​ക​ൾ​ ​മു​ഴു​വ​ൻ​ ​ചു​റ്റും​ ​വെ​ടി​വ​ച്ച് ​തീ​ർ​ത്താ​ലും​ ​ത​നി​ക്ക് ​എ​ന്നെ​ ​തൊ​ടാ​ൻ​ ​പ​റ്റ​ത്തി​ല്ല..."
മാ​സ്റ്റ​ർ​ക്ക് ​ത​ല​ ​മ​ര​വി​ക്കു​ന്ന​തു​പോ​ലെ​ ​തോ​ന്നി.
സം​സാ​രി​ക്കു​ന്ന​ത് ​ഒ​രാ​ളോ​ ​അ​തോ​ ​പ​ല​രോ​?​ ​വ്യ​ക്ത​മാ​കു​ന്നി​ല്ല.
അ​തു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​വി​ജ​യ​ ​ആ​വി​ഷ്ക​രി​ച്ച​ ​ത​ന്ത്ര​വും.​ ​ത​ന്റെ​ ​സ​ബോ​ഡി​നേ​റ്റ്‌​സി​നെ​ ​പ​ല​യി​ട​ത്തും​ ​നി​ർ​ത്തു​ക.
സ​ത്യ​ത്തി​നും​ ​മി​ഥ്യ​യ്ക്കു​മി​ട​യി​ൽ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റെ​ ​പ​രി​ഭ്രാ​ന്ത​നാ​ക്കു​ക...
'​'​ചു​ണ​യു​ണ്ടെ​ങ്കി​ൽ​ ​നീ​ ​വെ​ളി​ച്ച​ത്തി​ലേ​ക്കു​ ​വാ​ടീ..."
മാ​സ്റ്റ​ർ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.
'​'​ചു​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ​ല്ലോ​ ​ത​ന്നെ​ ​ഇ​വി​ടെ​വ​രെ​ ​എ​ത്തി​ച്ച​ത്?​‌"
'​'​നി​ന​ക്ക് ​എ​ന്തു​വേ​ണം​?"
മാ​സ്റ്റ​റി​ൽ​ ​അ​സ്വ​സ്ഥ​ത​ ​പു​ക​ഞ്ഞു.
'​'​ജീ​വ​ൻ​ ​നി​ന്റെ​യും​ ​നി​ന്റെ​ ​മ​ക​ന്റെ​യും.
ഇ​വി​ടെ​ ​പി​ട​ഞ്ഞു​വീ​ണു​ ​മ​രി​ച്ച​ ​ഒ​രു​ ​പാ​വം​ ​യു​വാ​വി​ന്റെ​ ​പ്രാ​ണ​നു​ ​പ​ക​ര​മാ​യി​ട്ട് ...​ ​ഒ​രു​പാ​ട് ​അ​ല​ഞ്ഞു​തി​രി​ഞ്ഞു​ ​ന​ട​ക്കു​ന്ന​ ​ആ​ത്മാ​ക്ക​ൾ​ക്ക് ​നി​ത്യ​ശാ​ന്തി​ക്കു​ ​വേ​ണ്ടി​യി​ട്ട് ​അ​തി​നു​വേ​ണ്ടി​ ​മാ​സ്റ്റ​റേ..​ ​താ​നും​ ​ത​ന്റെ​ ​ജാ​ര​ ​സ​ന്ത​തി​യും​ ​ഇ​ന്ന് ​ഇ​വി​ടെ​ ​സ്വ​ന്തം​ ​പ്രാ​ണ​ൻ​ ​ഉ​പേ​ക്ഷി​ച്ചേ​ ​മ​തി​യാ​കൂ.."
'​'​മ​ന​സ്സി​ല്ലെ​ടീ..."
മാ​സ്റ്റ​ർ​ ​ചു​റ്റും​ ​നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു.
'​'​പി​ന്നെ​ ​ഒ​ന്നു​ ​തൊ​ടാ​ൻ​ ​പോ​ലും​ ​നി​ന​ക്കാ​വി​ല്ല....​ "
അ​യാ​ൾ​ ​ക​രു​ത​ലോ​ടെ​ ​നി​ന്നു​കൊ​ണ്ട് ​ക​ട​പ്പ​ല്ലു​ ​ഞെ​രി​ച്ചു.
'​'​എ​ങ്കി​ൽ​ ​അ​തു​ത​ന്നെ​ ​അ​റി​യാം​ ​ആ​ദ്യം."
പ​റ​ഞ്ഞ​തും​ ​കു​റ​ച്ച​ക​ലെ​ ​ഇ​രു​ളി​ൽ​ ​ഒ​രു​ ​ലൈ​റ്റ​ർ​ ​തെ​ളി​ഞ്ഞു.
മാ​സ്റ്റ​ർ​ ​അ​വി​ടേ​ക്കു​ ​നി​റ​യൊ​ഴി​ക്കാ​ൻ​ ​ഭാ​വി​ച്ചു.
എ​ന്നാ​ൽ.....
നേ​ർ​രേ​ഖ​ ​ക​ണ​ക്കെ​ ​ഒ​രു​ ​തീ​പ്പാ​മ്പ് ​ഓ​ടി​ ​വ​രു​ന്ന​താ​ണു​ ​ക​ണ്ട​ത്...
പാ​ഞ്ഞു​വ​ന്നെ​ത്തി​യ​ ​തീ​ ​നേ​രെ​ ​മു​ക​ളി​ലേ​ക്കു​ ​പാ​ഞ്ഞു​ക​യ​റി...​ ​നോ​ബി​ളി​ന്റെ​ ​ശ​രീ​ര​ത്തി​ലേ​ക്ക്...
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
TRENDING IN NOVEL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.