SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.52 AM IST

നെൽകൃഷിയിൽ വാട്ടരോഗം

agri

കൊല്ലങ്കോട്: നെൽകൃഷിയിലെ ബാക്ടീരിയ വാട്ടം, കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. നെല്ലോലകളുടെ ഇരുവശങ്ങളിലും മഞ്ഞനിറം കാണപ്പെടുന്നതാണ് പ്രാഥമിക ലക്ഷണം. തുടർന്ന് മഞ്ഞനിറം ഓലയുടെ അറ്റംവരെ പടർന്ന് ഉണക്കം ബാധിച്ച് ചെടി നശിച്ചുപോകും. പാടങ്ങളിൽ വാട്ട രോഗ ലക്ഷണങ്ങളുള്ളവർ അടിയന്തരമായി കൃഷിഭവനെയോ വിളആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. മുൻകരുതൽ നടപടിയായി ഏക്കറിന് രണ്ടുകിലോ ബ്ലീച്ചിങ്ംഗ് പൗഡർ ചെറിയ തുണിക്കിഴികളിൽ കെട്ടി പാടത്ത് പലയിടങ്ങളിലായി നിക്ഷേപിക്കുക. കൂടാതെ എക്കറിന് 100 ലിറ്റർ വെള്ളത്തിൽ 10 കിലോ പച്ചച്ചാണകം കലക്കി ചേർത്ത് രണ്ടുമണിക്കുർ കഴിഞ്ഞ് അരിച്ചെടുത്ത ശേഷം 350 മുതൽ 400ഗ്രാം വരെ
പൊട്ടാസ്യം നൈട്രേറ്റ് ലയിപ്പിച്ച് കൂടെ 75 മില്ലി പശയും ചേർത്ത് രാവിലെയും വൈകീട്ടും തളിക്കുന്നത് ചെടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിളവും വർദ്ധിപ്പിക്കുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.