Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

കാ​ന​ഡ​യി​ൽ​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് തട്ടിപ്പ്, പാലാക്കാരൻ അറസ്റ്റിൽ

പാ​ലാ​:​ ​കാ​ന​ഡ​യി​ൽ​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് പ​ണം​ ​ത​ട്ടി​യ​ ​കേ​സി​ൽ​ ​പാ​ലാ​ ​മു​ണ്ടു​പാ​ലം​ ​ഉ​ഴു​ത്തു​വാ​കു​മ്മി​ണി​യി​ൽ​ ​അ​നി​ൽ​ ​ജോ​ർ​ജ്ജ് ​(40​)​ ​അറസ്റ്റിൽ. ​രാ​മ​പു​രം​ ​സ്വ​ദേ​ശി​ ​വി​ഷ്ണു​വി​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്നും​ 33​ ​ല​ക്ഷം രൂപയാണ് ​ഇ​യാ​ൾ​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​വി​ഷ്ണു​ ​കോ​ട്ട​യം​ ​എ​സ്.​പി​ക്ക്​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​ത​ട്ടി​പ്പ് ​ന​ട​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച ഏഴ്​ ​വ്യാ​ജ​ ​സിം ​കാ​ർ​ഡു​ക​ളും,​ 15​ ​വ്യാ​ജ​ ​എ.​ടി.​എം​ ​കാ​ർ​ഡു​ക​ളും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു. 5​ ​ല​ക്ഷം​ ​രൂ​പ​ ​നേ​രി​ട്ടും​ ​ബാ​ക്കി​ ​പ​ണം​ 103​ ​ത​വ​ണ​ക​ളാ​യി​ ​ബാ​ങ്ക് ​ട്രാ​ൻ​സ്ഫ​ർ​ ​വ​ഴി​യു​മാ​ണ് ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​ഇ​യാ​ളു​ടെ​ ​കൈ​വ​ശ​മു​ള്ള​ ​എ.​ടി.​എം​ ​കാ​ർ​ഡു​ക​ളും​ ​സിം​ ​കാ​ർ​ഡു​ക​ളും​ ​മ​റ്റു​ ​പ​ല​രു​ടേ​യും​ ​പേ​രി​ലുള്ളതാണ്.

​വി​സ​ ​ല​ഭി​ക്കാ​ൻ​ ​ത​ന്റെ​ ​പി​താ​വി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്കെ​ന്ന​ ​വ്യാ​ജേ​ന​യാ​ണ് ​വി​ഷ്ണു​വി​നെ​ക്കൊ​ണ്ട് ​പ്രതി പ​ണം​ ​ട്രാ​ൻ​സ്ഫ​ർ​ ​ചെ​യ്യി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ത്.​ ​ആ​ഡം​ബ​ര​ ​ജീ​വി​ത​ത്തി​നാ​ണ് ​ഇ​യാ​ൾ​ ​പ​ണം​ ​ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​യി.​ ​ബം​ഗ​ളൂ​രു​വി​ലേ​ക്കും​ ​മ​റ്റും​ ​സ്ഥി​ര​മാ​യി​ ​വി​മാ​ന​യാ​ത്ര​ ​ന​ട​ത്തി​യി​രു​ന്ന​ ​ഇ​യാ​ളു​ടെ​ ​ര​ഹ​സ്യ​ ബ​ന്ധ​ങ്ങ​ളും​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ച്ചു​ വ​രി​ക​യാ​ണ്.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, LOCAL NEWS KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL