Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

ഹാ​ഷി​ഷ് വലിക്കാൻ സ്ഫടിക ഉപകരണം, അരലക്ഷം രൂപയുടെ ഓയിലുമായി യുവാവ് അറസ്റ്റിൽ

കോട്ടയം​:​ ​ഹാ​ഷി​ഷ് ​വ​ലി​ക്കാ​ൻ​ ​​വി​ദേ​ശ​ത്ത് ​നി​ന്ന് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ ​സ്ഫ​ടി​ക​ ​നി​ർ​മ്മി​ത​​ ​ഉ​പ​ക​ര​ണ​വും​ ​ ​അ​ര​ല​ക്ഷം​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ ​ഹാ​ഷി​ഷ് ​ഓ​യി​ലു​മാ​യി​ യുവാവ് അറസ്റ്റിൽ. ​എ​രു​മേ​ലി​ ​ശാ​സ്‌​താം​കോ​യി​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ഷാ​ഫി​ൻ​ ​സെ​യ്‌​ദി​നെയാണ്​ ​(29​)​ ​എ​ക്‌​സൈ​സ് ​ ​പി​ടി​കൂ​ടിയത്.​

കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.

ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​വ​ലി​ക്കാ​നെ​ത്തി​യ​ ​ക​ള​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ആ​ഷി​ക് ​മാ​ഹി​നെ​യും​ ​ എക്സൈസ് പിടികൂടി ചോദ്യം ചെയ്തു. ​കോ​ട്ട​യം​ ​എ​ക്‌​സൈ​സ് ​നാ​ർ​ക്കോ​ട്ടി​ക്ക്‌ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വി.​പി​ ​അ​നൂ​പി​ന്റെ​ ​നേ​തൃ​ത്വ​ത്തിലു​ള്ള​ ​സം​ഘ​മാ​ണ് ഷാഫിനെ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​പി​ടി​കൂ​ടി​യ​ത്.​ ​
​മ​ണാ​ലി​യി​ൽ​ ​നി​ന്നും​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​എ​ത്തി​ക്കു​ന്ന​താ​യി​ ​എ​ക്‌​സൈ​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാഗത്തിലെ മാ​മ്മ​ൻ​ ​ശാ​മു​വേ​ലി​നു​ ​ര​ഹ​സ്യ​ ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​എ​ക്‌​സൈ​സ് ​സം​ഘം​ എരുമേലി പ്രദേശം നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ​ഇ​ന്ന​ലെ​ ​ഇ​യാ​ൾ​ ​ഹാ​ഷി​ഷ് ​ഓ​യി​ലു​മാ​യി​ ​എ​ത്തി​യ​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ഡ​പ്യൂ​ട്ടി​ ​എ​ക്​സൈ​സ് ​ക​മ്മീ​ഷ​ണ​ർ​ ​എ.​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​നി​‌​ർ​ദേ​ശ​പ്ര​കാ​രം​ ​പ്രി​വന്റീ​വ് ​ഓ​ഫി​സ​ർ​ ​ടി.​എ​സ് ​സു​രേ​ഷ്,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​കെ.​എ​ൻ​ ​സു​രേ​ഷ്,​ ​കെ.​എ​ൻ​ ​അ​ജി​ത് ​കു​മാ​ർ,​ ​സു​ജി​ത്ത്,​ ​നാ​സ്സ​ർ,​ബി​നോ​യി,​ ​വ​നി​ത​ ​സി​വി​ൽ​ ​ആ​ഫീ​സ​ർ​ ​എ​സ്.​സ​മീ​ന്ദ്ര​ ​എ​ന്നി​വ​ർ​ ​അ​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.ആ​ദ്യം​ ​വ​ലി​ക്കു​ന്ന​തി​നു​ള്ള​ ​ഹാ​ഷി​ഷ് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കി​യാ​ണ് ​ഇ​യാ​ൾ​ ​ഇ​ട​പാ​ടു​കാ​രെ​ ​ഒ​പ്പം​ ​കൂ​ട്ടി​യി​രു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, LOCAL NEWS KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL