Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

കാ​ണാ​താ​യ​ ​യു​വ​തി​​​ക​ളെ​യും മ​ക്ക​ളെ​യും​ ​പാ​ല​ക്കാ​ട്ട് ക​ണ്ടെ​ത്തി, ഒപ്പം താമസിച്ച യുവാവ് കസ്റ്റഡിയിൽ

crime

പ​​​ത്ത​​​നാ​​​പു​​​രം​:​ ​നാ​​​ടി​​​നെ​ ​ഞെ​​​ട്ടി​​​ച്ച് ​നാ​ടു​വി​​​ട്ട​ ​യു​​​വ​​​തി​​​ക​ളെ​​​യും​ ​കു​​​ട്ടി​​​ക​​​ളെ​യും​ ​​​അ​ട​ക്കം​ ​മു​​​ഴു​​​വ​ൻ​ ​പേ​​​രെ​​​യും​ ​പൊ​​​ലീ​​​സ് ​സം​​​ഘം​ ​പാ​​​ല​​​ക്കാ​​​ട് നിന്ന് ക​​​ണ്ടെ​​​ത്തി.​ ​സൈ​​​ബ​ർ​ ​സെ​​​ല്ലി​ന്റെ​ ​സ​​​ഹാ​​​യ​​​ത്തോ​​​ടെ​യാ​ണ് ​പാ​​​ല​​​ക്കാ​​​ട് ​നാ​​​ട്ടു​​​കാ​ൽ​ ​പൊ​​​ലീ​​​സ് ​സ്റ്റേ​​​ഷ​ൻ​ ​പ​​​രി​​​ധി​​​യി​​​ലെ​ ​ആ​​​ല​​​ന​​​ല്ലൂ​ർ​ ​നി​​​ന്ന് ഇന്നലെ പു​​​ല​ർ​​​ച്ചെ​​​യോ​​​ടെ​​​ ​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

​​ കു​ന്നി​ക്കോ​ട് ​സ​ജീ​ർ​ ​മ​ൻ​സി​ലി​ൽ​ ​സ​ജീ​റി​ന്റെ​ ​ഭാ​ര്യ​ ​ഷെ​മീ​ന​ ​(22​),​​​ ​ഇ​വ​രു​ടെ​ ​മ​ക​ൻ​ ​സി​ദാ​ൻ​ ​(​മൂ​ന്ന്),​​​ ​കു​ന്നി​ക്കോ​ട് ​റീ​ജ​ ​മ​ൻ​സി​ലി​ൽ​ ​റി​യാ​സ് ​മ​നാ​ഫി​ന്റെ​ ​ഭാ​ര്യ​ ​സ​ൽ​മ​ ​(23​),​​​ ​ഇ​വ​രു​ടെ​ ​മ​ക്ക​ളാ​യ​ ​റി​യാ​ൻ​ ​(​ഒ​ൻ​പ​ത്),​ ​റി​സ്‌​വാ​ൻ​ ​(​ഏ​ഴ്),​​​ ​റ​സ​ൽ​ ​(​അ​ഞ്ച്)​ എ​​​ന്നി​​​വ​​​രെ​യാ​​​ണ് ​കു​​​ന്നി​​​ക്കോ​​​ട് ​നി​​​ന്ന്​ ​കാ​​​ണാ​​​താ​​​യ​​​ത്.​ ​സൈ​​​ബ​ർ​ ​സെ​​​ല്ലി​​​ന്റെ​ ​സ​​​ഹാ​​​യ​​​ത്തോ​​​ടെ​ ​ഇ​​​വ​​​രു​​​ടെ​ ​മൊ​​​ബൈ​ൽ​ ​ഫോ​​​ൺ​ ​ട​​​വ​ർ​ ​ലൊ​​​ക്കേ​​​ഷ​ൻ​ ​പി​​​ന്തു​​​ട​ർ​​​ന്നാ​​​ണ് ​പൊ​​​ലീ​​​സ് ​പാ​​​ല​​​ക്കാ​​​ട്ടെ​​​ത്തി​​​യ​​​ത്.​ ​

ആ​​​ല​​​ന​​​ല്ലൂ​​​രി​ൽ​ ​വീ​​​ട് ​വാ​​​ട​​​ക​​​യ്‌​​​ക്കെ​​​ടു​​​ത്ത് ​ഇ​​​വ​ർ​ ​താ​​​മ​​​സി​​​ച്ചു​ ​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു​.​ ​യു​​​വ​​​തി​​​ക​ൾ​​​ക്കൊ​​​പ്പം​ ​താ​​​മ​​​സി​​​ച്ചു​വ​​​ന്ന​ ​പാ​​​ല​​​ക്കാ​​​ട് ​സ്വ​​​ദേ​​​ശി​​​യാ​​​യ​ ​യു​​​വാ​​​വി​​​നെ​​​യും​ ​പൊ​​​ലീ​​​സ് ​ക​​​സ്റ്റ​​​ഡി​​​യി​ലെടു​​​ത്തി​​​ട്ടു​​​ണ്ട്.​ ഇ​​​ന്ന​​​ലെ​ ​രാ​​​ത്രി​ ​എ​​​ട്ടോ​​​ടെ​ ​നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​ ​ഇ​​​വ​​​രെ​ ​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​ ​വ​​​നി​​​താ​ ​സെ​​​ല്ലി​​​ന് ​കൈ​​​മാ​​​റി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CRIME, MISSING, MISSING CASE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY