കോഴഞ്ചേരി : നവോത്ഥാന നായകൻ കാവായികുളം കണ്ഠൻ കുമാരന്റെ സ്മരണാർത്ഥം ആറന്മുളയിൽ നിർമ്മിക്കുന്ന സ്മാരകം പൂർത്തിയാക്കി നാടിന് സമർപ്പിക്കണമെന്ന് സാംബവർ മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2015 ൽ നിർമ്മാണം തുടങ്ങിയ സ്മാരകത്തിന്റെ പൂർത്തീകരണത്തിന് പഞ്ചായത്ത് അധികൃതർ കടുത്ത ഉദാസീനതയാണ് പുലർത്തുന്നത്. നിലവിലെ ഭരണസമിതി ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.ടി.ഷിജി അദ്ധ്യക്ഷത വഹിച്ചു. നിജു, പി.കെ. അജികുമാർ, കെ.കെ.സോമരാജൻ, കെ.ജഗദമ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |