ആലപ്പുഴ: ജില്ലാ മെഡിക്കൽ ഓഫീസിൽ ഇ - ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കും. ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ ആറു മാസത്തേക്കാണ് നിയമനം. ഡിപ്ലോമ/ബി.എസ് സി./എം.എസ് സി./ബി.ടെക്/എം.സി.എ. (ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ്/ഐ.ടി.) ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിൽ ഒരു വർഷത്തെ പരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 2021 ജൂലായ് ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായവർ ആരോഗ്യ കേരളം വെബ്സൈറ്റിലൂടെ ഓഗസ്റ്റ് പത്തിന് വൈകിട്ട് നാലിനകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല. ഫോൺ: 9495981793, വെബ്സൈറ്റ്: www.arogyakeralam.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |