SignIn
Kerala Kaumudi Online
Thursday, 25 April 2024 6.41 PM IST

കണ്ണൂർ ഏഴോത്ത് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നു

photo

പഴയങ്ങാടി:ഏഴോം കുറുവാട്ടേ ശ്രീകൂർമ്പ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം.ഭഗവതിയുടെ തിടമ്പിൽ ചാർത്താനായി ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ തീരുവാഭരണങ്ങൾ കവർന്നു. ക്ഷേത്രത്തിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.

ഇന്നലെ പുലർച്ചയോടെയാണ് സംഭവം എന്ന് കരുതുന്നു. രാവിലെ അടിച്ചുതെളിക്കായി ക്ഷേത്രത്തിലെത്തിയ ക്ഷേത്രേശൻമാരാണ് ശ്രികോവിൽ തകർത്തത് കണ്ടത്. കമ്പിപ്പാര ഉപയോഗിച്ചാണ് ശ്രീകോവിലിന്റെ പൂട്ട് തകർത്തത്. ഓഫീസ് മുറിയും കുത്തിതുറന്ന നിലയിലാണ്.സമീപത്ത് നിന്ന് ഇരുമ്പ് പാരയും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പഴയങ്ങാടി എസ്.എച്ച്. ഒ.എം.ഇ.രാജഗോപാലൻ, പഴയങ്ങാടി എസ്.ഐ. കെ ഷാജു, എസ് ഐ രജനിഷ് മാധവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂരിൽ നിന്ന് എത്തിയ ഡോഗ് സ്‌ക്വോഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE ROBBERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.