ആലപ്പുഴ: ജില്ല നിയമ സേവന അതോറിട്ടിജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി സെപ്തംബർ 11ന് രാവിലെ 10 മുതൽ ദേശീയ ഇ- ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണനയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പാ കുടിശിക സംബന്ധിച്ച കേസുകൾ, കെ.എസ്.ഇ.ബി., ജല അതോറിട്ടി, ബി.എസ്.എൻ.എൽ., സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംബന്ധിച്ച കേസുകൾ, ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും. കോടതിയിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിൽ ഒത്തുതീർപ്പായാൽ അടച്ച കോർട്ട് ഫീസ് തിരികെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |