മാവേലിക്കര:ഐ.ഒ.സി പമ്പിനുവേണ്ടി മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിധി കാരണം ഡിപ്പോയിൽ നിവിലുള്ള സർവ്വീസ് ബസുകൾ പോലും പാർക്ക് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ പമ്പ് ഇവിടേക്ക് കൊണ്ടുവരുന്നത് ഡിപ്പോ ഘട്ടംഘട്ടമായി ഇവിടെ നിന്ന് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ.സി.കുറ്റിശേരിൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, കെ.ഗോപൻ, അനിവർഗീസ്, സജീൻ പ്രായിക്കര, രമേശ് ഉപ്പാൻസ്, കൃഷ്ണകുമാരി, മനസ് രാജപ്പൻ, ശാന്തി അജയൻ, ലതാമുരുകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |