SignIn
Kerala Kaumudi Online
Thursday, 25 April 2024 12.31 PM IST

ദുരന്തങ്ങളെ ആ​ൽ​ബ​ത്തി​ലാ​ക്കി​ ​ദേ​വേ​ഷ് ​

devesh-m-krishna

കളമശേരി: കൊവിഡ് ,പ്രളയകാല പത്ര വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് മനോഹരമായ ആൽബമാക്കിയിരിക്കുകയാണ് മുപ്പത്തടം ,പുളിക്കൽ നടുവിൽ വീട്ടിൽ മുരളീധരന്റെയും ഷീജാദേവിയുടെയും മകനായ നാലാം ക്ലാസുകാരൻ ദേവേഷ് എം.കൃഷ്ണ . കൊവിഡ് ബാധിച്ച് മരിച്ച പ്രമുഖ വ്യക്തികൾ, പ്രളയ ദുരന്തം, രക്ഷാപ്രവർത്തനം എന്നിവയുടെ ചിത്രങ്ങളടക്കം പത്രങ്ങളിലെ കട്ടിംഗുകൾ വെട്ടി ഒട്ടിച്ചാണ് ആൽബം തയാറാക്കിയത്. 2018 മുതലാണ് തുടങ്ങിയത്. കൂടാതെ ദശാവതാരങ്ങൾ, ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങളെ സംബന്ധിച്ച വാർത്തകളും ഒരുക്കിയിട്ടുണ്ട് ആലുവ വിദ്യാധിരാജാ സ്കൂളിലെ വിദ്യാർത്ഥികൂടിയായ ദേവേഷ്. ഗുരുദേവനെക്കുറിച്ചും, രാമായണം , ഹൈന്ദവ ആഘോഷങ്ങൾ ,അനുഷ്ഠാനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രഭാഷണങ്ങൾ തയ്യാറാക്കി അക്ഷരസ്ഫുടതയോടെ അവതരിപ്പിക്കുന്നതിലും മിടുക്കനാണ്. കവി ശിവൻ മുപ്പത്തടവും, ബന്ധുവായ ഗോപികയുമാണ് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നത്. ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ആരാധകനായ ദേവേഷിന് ക്രിക്കറ്റ് കളിക്കാരനാകണമെന്നാണ് മോഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.