കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സരോവരം ബയോ പാർക്ക് സഞ്ചാരികൾക്കായി ഇന്നലെ തുറന്നു കൊടുത്തു. വാക്സിനേഷൻ സർട്ടിഫിക്കറ്റോ, ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കെെവശമുള്ളവർക്കും കൊവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർക്കും മാത്രമായിരിക്കും
പാർക്കിലേക്കുള്ള പ്രവേശനം. ഇന്നലെ പാർക്ക് തുറന്നതറിഞ്ഞ് എത്തിയ പലർക്കും സർട്ടിഫിക്കറ്ര് ഇല്ലാത്ത സാഹചര്യത്തിൽ മടങ്ങേണ്ടി വന്നു. ആകെ നാല്പതിൽ താഴെ ആളുകൾക്കാണ് ഇന്നലെ പാർക്കിനകത്തേക്ക് കടക്കാനായത്.
കവാടത്തിൽ തന്നെ സാനിറ്രെസിംഗ്, ഹാൻഡ് വാഷ് സജ്ജീകരണമുണ്ട്. ക്യൂആർ കോഡ് സ്കാൻ ടിക്കറ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലീനിംഗ് സ്റ്റാഫിന് കൃത്യമായി ബോധവത്കരണം നൽകിയിരുന്നു.
രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സരോവരം പാർക്ക് തുറക്കാൻ കഴിഞ്ഞ ദിവസം ഡി.ടി.പി.സി അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |