SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.27 AM IST

പിരിമുറുക്കം കുറയ്ക്കാൻ വിദ്യാലയ മാനസികാരോഗ്യ പരിപാടി

new

കോഴിക്കോട്: ഓൺലൈൻ ക്ലാസിന്റെ മാനസികസമ്മർദ്ദങ്ങളിൽ വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ വിദ്യാലയ മാനസികാരോഗ്യ പരിപാടി. ശാരീരിക ക്ഷേമത്തിനൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബോധവത്കരിച്ച് സ്‌കൂൾ കുട്ടികളുടെ സമഗ്രമായ വികസനമാണ് വിദ്യാലയ മാനസികാരോഗ്യ പരിപാടി ലക്ഷ്യമിടുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾ നേരിടുന്ന മാനസിക അസ്വസ്ഥകൾ മാറ്റാൻ കൗൺസലിംഗ് നൽകും. മാനസിക പിരിമുറുക്കങ്ങളിൽ നിന്നു രക്ഷനേടാൻ വിദ്യാർത്ഥികൾക്ക് സ്‌ട്രെസ് മാനേജ്‌മെന്റ് പരിശീലനം, ആത്മഹത്യാ പ്രതിരോധ പരിശീലനം, ലഹരിഉപയോഗം തടയുന്നതിനുള്ള ബോധവത്കരണം, ഉറക്കമില്ലായ്മ ഒഴിവാക്കാനുള്ള മാർഗങ്ങൾ, ദേഷ്യം നിയന്ത്രിക്കാനുള്ള വിദ്യകൾ, നൈപുണ്യ വിദ്യാഭ്യാസം, കുടുംബ - സാമൂഹിക ഇടപെടൽ എന്നിവ സംബന്ധിച്ചുള്ള ക്ലാസുകളും ലഭ്യമാക്കും. വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥ തിരിച്ചറിയാനും അവരെ പിന്തുണയ്ക്കുന്നതിനുമായി 'സ്‌കൂൾ കുട്ടികൾക്കുള്ള മാനസിക സാമൂഹിക പിന്തുണ'എന്ന വിഷയത്തിൽ അദ്ധ്യാപകർ, സ്‌കൂൾ കൗൺസിലർമാർ, പി.ടി.എ അംഗങ്ങൾ എന്നിവർക്ക് പരിശീലനം നൽകി.

കുട്ടികളിലെ ഉത്കണ്ഠ നീക്കാൻ ചികിത്സാസൗകര്യവും ഒരുക്കുന്നുണ്ട്. കുട്ടികൾക്ക് സഹായത്തിന് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. ഫോൺ: 9995097819.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.