SignIn
Kerala Kaumudi Online
Thursday, 25 April 2024 3.47 AM IST

ഹജൂർ കച്ചേരിയിൽ വൈദ്യുതി കണക്‌ഷൻ ലഭിച്ചു നിർമ്മാണ പ്രവൃത്തികൾ തിങ്കളാഴ്ച്ച ആരംഭിക്കും 

gggg

തിരൂരങ്ങാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലാ പൈതൃക മ്യൂസിയമായ ഹജൂർ കച്ചേരിയിൽ വൈദ്യുതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് കെട്ടിടത്തിന് ഇന്നലെ വൈദ്യുതി കണക്‌ഷൻ ലഭിച്ചത്. 10 മാസം മുമ്പ് കരാറെടുത്ത് ഫെബ്രുവരി ഒമ്പതിന് ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കപ്പെട്ട നിർമ്മാണ പ്രവൃത്തികൾ വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കെ.എസ്.ഇ.ബിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി പുതിയ മീറ്റർ സ്ഥാപിച്ച് കണക്‌ഷൻ നൽകിയത്.
വൈദ്യുതി ലഭിച്ചതോടെ തിങ്കളാഴ്ച്ച മുതൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് കരാറുകാരൻ അറിയിച്ചു. അതിന് മുന്നോടിയായി ഇന്ന് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്നും കരാറുകാരൻ അറിയിച്ചു.
58 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ നടക്കാനുള്ളത്. രണ്ടാം ഘട്ടത്തിൽ മൂന്നര കോടിയുടെ നിർമ്മാണ പ്രവൃത്തികളും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.