ന്യൂയോർക്ക്: കൊവിഡ് വാക്സിൻ സ്വീകരിക്കാതെ ഓഫീസിലെത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ പ്രശസ്ത ടെലിവിഷൻ നെറ്റ്വർക്കായ സി.എൻ.എൻ. വാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും വാക്സിൻ സ്വീകരിക്കാതെ ഓഫീസിലെത്തിയ മൂന്നുപേർക്ക് മെമോ നൽകിയതായും സി.എൻ.എൻ മേധാവി ജെഫ് സക്കർ അറിയിച്ചു. നിലവിൽ
ഒക്ടോബർ പകുതിയോടെ മുഴുവൻ പ്രവർത്തനങ്ങളും ഓഫീസിലേക്ക് മാറ്റാനുള്ള കമ്പനിയുടെ തീരുമാനത്തെ തുടർന്ന് വാക്സിനേഷൻ നിർബന്ധമാക്കുകയായിരുന്നു. നിലവിൽ പകുതിയിലധികം ജീവനക്കാരെ വെച്ചാണ് ഓഫീസിന്റെ പ്രവർത്തനം ഇതോടെ എല്ലാ ജീവനക്കാരോടും നിർബന്ധമായി വാക്സിൻ സ്വീകരിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചതോടെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. പിരിച്ചുവിട്ട ജീവനക്കാരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |