കൊല്ലം: തൊഴിൽ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ശില്പശാല സംഘടിപ്പിക്കും. വെറ്ററിനറി ഡോക്ടർമാരുടെ പൊതുജന സമ്പർക്കം, മാദ്ധ്യമ പരിചയം, സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വിജ്ഞാന വ്യാപനം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാവിലെ 10ന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ശില്പശാല ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ, പൊലീസ് അസി. കമ്മിഷണർ സോണി ഉമ്മൻ കോശി, മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, സ്കിൽ ട്രെയിനർ മീരാ ശ്രീകുമാർ എന്നിവർ ക്ളാസുകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |