തിരുവനന്തപുരം : ജില്ലയിൽ സിക്കാ വൈറസ് പടരുന്ന സാഹചര്യത്തിൽ ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര നൃത്താലയ ആശുപത്രിയിൽ ആന്റി സിക്കാ വൈറസ് കാമ്പെയിൻ സംഘടിപ്പിച്ചു. ജില്ലയിലെ ഏഴ് ആശുപത്രികളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ആർക്കിടെക്ക് ശങ്കർ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു.ആന്റി സിക്കാ വൈറസ് കാമ്പെയിനിന്റെ ലോഗോ കൗൺസിലർ വി.വി.രാജേഷ് പ്രകാശനം ചെയ്തു.ഭാരതീയം ട്രസ്റ്റ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി നൽകിയ വസ്തുക്കൾ ആശുപത്രി സൂപ്രണ്ട് ഡോ.അനിൽകുമാർ ഏറ്റുവാങ്ങി. തുടർന്ന് ഭാരതീയം ട്രസ്റ്റ് വോളന്റിയർമാർ ആശുപത്രി പരിസരവും കെട്ടിടങ്ങളും ശുചിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |