കൊല്ലം : വിദ്യാഭ്യാസ മേഖലയിൽ മികവ് കാട്ടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെരിറ്റ് ഈവനിംഗും യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും ആഗസ്റ്റ് 8ന് എല്ലാ ശാഖാതലങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് തണ്ടാൻ മഹാസഭ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ചിങ്ങം ഒന്നിലെ കർഷക ദിനത്തിൽ ശാഖാകുടുംബങ്ങളിൽ അടുക്കള തോട്ടനിർമ്മാണത്തിനായുള്ള പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും. തുടർന്ന് സംഘടനയിലെ അവശത അനുഭവിക്കുന്ന മുതിർന്ന മരംകയറ്റ തൊഴിലാളികളെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് ഉളിയക്കോവിൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പുഷ്പരാജൻ, വൈസ് പ്രസിഡന്റ് മയ്യനാട് ഭദ്രൻ, ട്രഷറർ കൃഷ്ണൻകുട്ടി കുണ്ടറ, രാജേന്ദ്രൻ പൊന്നുജ, മാമ്പുഴ മണികണ്ഠൻ, സത്യൻ, അനിൽകുമാർ കേരളപുരം, രാജൻ, മദനൻ, വിഷ്ണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |