കോട്ടയം: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ ഓ, മിസോറാം എന്ന കവിതാ സമാഹാരത്തിന്റെ ഹിന്ദി പരിഭാഷയുടെ പ്രകാശനം റിട്ട. ജസ്റ്റിസ് കെ.ടി.തോമസ് നിർവഹിച്ചു. മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ് ഏറ്റുവാങ്ങി. പുസ്തകത്തിന്റെ മലയാളം പരിഭാഷ മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാറിനു നൽകി പ്രകാശനം ചെയ്തു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി അദ്ധ്യക്ഷത വഹിച്ചു. ജൻമഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, പരിഭാഷകൾ നിർവഹിച്ച ഏബ്രഹാം മാത്യു, ഡോ. ഷീന ഈപ്പൻ, ലിപി അക്ബർ, വർഗീസ് ബാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |